Web Desk

പത്തനംതിട്ട

April 04, 2020, 10:42 am

ആശ്വാസ വാര്‍ത്ത: നിസാമുദ്ദീനില്‍ നിന്നെത്തിയ 7 പേരടക്കം പത്തനംതിട്ടയില്‍ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Janayugom Online

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വൈറസ് നിരീക്ഷണത്തില്‍ കഴിഞ്ഞ 75 പേരുടെ പരിശോധനാ ഫലം പുറത്തു വന്നു. 75 പേര്‍ക്കും കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ നിസാമുദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

അതേസമയം പത്തനംതിട്ട പെരുന്നാട് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ആളുടെ പിതാവ് മരിച്ചു. ഇന്നലെ രാത്രിയാണ് പിതാവ് മരണപ്പെടുന്നത്. കോവിഡ് ജാഗ്രതാ നടപടികളുടെ ഭാഗമായി മരണപ്പെട്ടയാളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

മാര്‍ച്ച് ഇരുപതിനാണ് മരണപ്പെട്ടയാളുടെ മകന്‍ ദുബായില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ രക്ത സ്രവ സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് ശേഖരിച്ച് പരിശോധനക്ക് അയച്ചത്. ഇയാളുടെ ഫലത്തിനായി കാത്തിരിക്കവേയാണ് പിതാവിന്റെ മരണം.

Eng­lish Sum­ma­ry; covid 19; 75 results neg­a­tive in pathanamthitta

YOU MAY ALSO LIKE THIS VIDEO