September 29, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കോവിഡ് 19 ; സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

Janayugom Webdesk
റിയാദ്
May 17, 2020 4:54 pm

സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. അഞ്ച് വർഷമായി സൗദിയിൽ സിസിസി എന്ന കമ്പനിയിൽ ഡ്രൈവിംഗ് ട്രെയ്നറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചൽ ഇടമുളക്കൽ ആതിര ഭവനിൽ മധുസൂധനൻപിള്ള (61) ആണ് റിയാദിലെ ആശുപത്രിയിൽ ശനിയാഴ്ച് രാത്രി എട്ടിന് മരിച്ചത്. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഈ മാസം മൂന്നിന് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലുമായിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 13 ആയി.

Eng­lish sum­ma­ry; Covid 19; Anoth­er expa­tri­ate Malay­ali died in Saudi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.