സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനുള്ള മാർഗരേഖ തയാറായി. 20 മിനുറ്റിനുള്ളിൽ ഫലമറിയാനാവുന്ന പരിശോധനയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്. നേരത്തെ നടന്ന റാപിഡ് ടെസ്റ്റുകളിൽ സ്രവമാണ് രോഗിയിൽ നിന്ന് ശേഖരിച്ചിരുന്നത്.
എന്നാല്‍ ആന്റി ബോഡി ടെസ്റ്റില്‍ രക്തമാണ് പരിശോധനയ്ക്കെടുക്കുന്നത്. പഠനത്തിനു മുന്നോടിയായി സാമൂഹിക വ്യാപനമുണ്ടോ എന്നു തിരിച്ചറിയാനുള്ള നിരീക്ഷണത്തിനാണ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. പരിശീലനം ലഭിച്ചവർക്കു മാത്രമെ കിറ്റ് ഉപയോഗിക്കാൻ അനുമതിയുണ്ടാകൂ.
ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് ഈ പരിശോധന തുടങ്ങാനാകുമെന്നാണ് കരുതുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ആന്റിബോഡ് ടെസ്റ്റ് കിറ്റുകൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കിറ്റുകളോടെ ആന്റിബോഡി ടെസ്റ്റ് തുടങ്ങാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
English Summary: Covid 19 Antibody test guideline is ready.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.