Web Desk

കാസർകോട്

March 22, 2020, 3:20 pm

കോവിഡ് 19: കാസർകോട് വ്യാജ സിദ്ധൻ അറസ്റ്റിൽ

Janayugom Online

കാസർകോട് വ്യാജ സിദ്ധൻ അറസ്റ്റിൽ. കോവിഡ് 19 രോഗത്തിനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിച്ച് ദ്രാവകം വിൽക്കുന്നതിന് ശ്രമിച്ച കാസർകോട് വിദ്യാനഗർ ചാലാ റോഡിൽ താമസിക്കുന്ന ഹംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈറസിനെതിരായ മരുന്ന് എന്ന പേരിൽ തയ്യാറാക്കിയ ദ്രാവകം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷെയ്ഖ് നിർദ്ദേശിച്ച മരുന്നാണെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വിൽപ്പന നടത്തിയത്. ഈ മരുന്ന് കുടിച്ചാൽ കൊറോണ വൈറസ് ബാധിച്ചവർക്ക് രോഗം ഭേദമാക്കാമെന്നാണ് ഇയാളുടെ അവകാശ വാദം. രോഗം വരാതെ പ്രതിരോധിക്കാനും മരുന്നിന് കഴിയുമെന്നും ഇയാൾ വ്യാജ പ്രചാരണം നടത്തി. ഇത്തരം വ്യാജ സിദ്ധന്മാർ ജില്ലയുടെ ചില ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതായി വിവരമുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

you may also like this video