March 21, 2023 Tuesday

Related news

April 30, 2020
April 26, 2020
April 17, 2020
April 16, 2020
April 10, 2020
April 9, 2020
April 7, 2020
April 6, 2020
April 5, 2020
April 5, 2020

ആന്ധ്രയില്‍ വീണ്ടും കോവിഡ് മരണം

Janayugom Webdesk
ആന്ധ്ര പ്രദേശ്‌
April 7, 2020 12:07 pm

ആന്ധ്ര പ്രദേശില്‍ വീണ്ടും കോവിഡ് മരണം. കുര്‍ണൂലില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആന്ധ്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

നേരത്തെ മുംബൈയിലെ ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് വന്ന 38 കാരി സ്ത്രീയുടെ അച്ഛനും സഹോദരനുമാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഏഴായി.ഇതിലൊരാൾ നേരത്തെ മരണപ്പെട്ടിരുന്നു. ഇതുവരെ 868 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ അഞ്ഞൂറിലേറെ പേർ മുംബൈയിൽ നിന്നുമാണ്.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 5 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 4421 ആയി.

Eng­lish Sum­ma­ry: Covid-19 cas­es in Andhra Pradesh

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.