February 8, 2023 Wednesday

Related news

April 29, 2020
April 26, 2020
April 25, 2020
April 24, 2020
April 14, 2020
April 12, 2020
April 11, 2020
April 10, 2020
April 9, 2020
March 31, 2020

കോവിഡ്: ഇടുക്കിയില്‍ കൂടുതൽ പേര്‍ നിരീക്ഷണത്തില്‍

Janayugom Webdesk
തൊടുപുഴ
April 24, 2020 6:34 pm

ഇടുക്കിയില്‍ വീണ്ടും കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേരെ ഇന്ന് നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 118 പേരെ വീടുകളിലും 6 പേരെ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ ആക്കിയിട്ടുള്ളത്. ജില്ലയിൽ ഇപ്പോൾ വീടുകളിൽ 1409 പേരും 10 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇന്ന് ജില്ലയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം നേരിയ തോതിൽ ഉയർന്നത് ആശങ്ക ഉയർത്തുന്നുണ്ട്. 1419 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇന്ന് 40 പേരെ മാത്രമാണ് നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതിനെ തുടർന്ന് ഒഴിവാക്കിയിട്ടുള്ളത്.

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ രോഗലക്ഷണത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് ശേഖരിച്ച 37 സാമ്പിളുകൾ ഉൾപ്പെടെ 75 പേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. ആകെ ഇതുവരെ 624 സാമ്പിളുകൾ ശേഖരിച്ചതിൽ ഫലം വന്ന 549 ൽ 528 ഉം നെഗറ്റീവായിരുന്നു.

Eng­lish Sum­ma­ry: covid 19 cas­es in idukki

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.