March 31, 2023 Friday

Related news

April 30, 2020
April 26, 2020
April 17, 2020
April 16, 2020
April 10, 2020
April 9, 2020
April 7, 2020
April 6, 2020
April 5, 2020
April 5, 2020

രാജ്യത്ത് കോവിഡ് മരണം 1,074: 24 മണിക്കൂറിനിടെ 67 മരണങ്ങള്‍

Janayugom Webdesk
April 30, 2020 10:55 am

കോവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,074 ആയി. 24 മണിക്കൂറിനിടെ 67 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 8,325 പേര്‍ രോഗമുക്തരായി. 1,718 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 33,050 ആയി.

മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ 9915 കോവിഡ് കേസുകളും 432 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 4000 കവിഞ്ഞു. മരണം 197 ആയി. ഡൽഹിയിൽ 3439 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.

ഹരിയാനയിലെ ജാജ്ജറില്‍ പുതുതായി 10 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒമ്പതുപേര്‍ പച്ചക്കറി കച്ചവടക്കാരാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. ഇതോടെ ജാജ്ജറില്‍ കോവിഡ് ബാധിതരുടെ എണ്ണം 18 ആയി. മധ്യപ്രദേശിൽ രോഗികളുടെ എണ്ണം 2500 കടന്നു. മരണം 130 ആയി. രാജസ്ഥാനിലും തമിഴ്നാട്ടിലും ഉത്തർപ്രദേശിലും രോഗബാധിതർ രണ്ടായിരത്തിന് മുകളിലാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറേ രോഗികളുണ്ട്.

അതേസമയം ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം ആയി. മരണസംഖ്യ 2.27 ലക്ഷം കവിഞ്ഞു. യുഎസില്‍ മാത്രം 10 ലക്ഷത്തിലധികം കോവിഡ് കേസുകളും 60,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സ്പെയിൻ (236,899), ഇറ്റലി (203,591), ഫ്രാൻസ് (166,543), ജർമ്മനി (161,539) എന്നിവയാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കപ്പെട്ട രാജ്യങ്ങൾ.

Eng­lish Sum­ma­ry: Covid-19 cas­es in India

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.