ലോകത്ത് കോവിഡ് മരണം ഒന്നേകാൽ ലക്ഷം കടന്നു. 126,688 പേരാണ് ഇതുവരെ മരിച്ചത്. കോവിഡ് വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നലെയാണ്. 6,919 പേരാണ് ഇന്നലെ മാത്രം ലോകത്ത് മരിച്ചത്. 1,973,715 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോകത്താകെ രോഗം ഭേദമായവരുടെ എണ്ണം 478,925 ആയി. 14 ലക്ഷത്തോളം രോഗികൾ നിലവിൽ ചികിത്സയിലുണ്ട്.
അമേരിക്കയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. രോഗം സ്ഥിരീകരിച്ച 6,05,193 ആളുകളിൽ 25,989 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ മാത്രം യുഎസിൽ 2,349 പേർ മരണപ്പെട്ടു. ഇറ്റലിയിൽ മരണം 21,067 ആയി ഉയർന്നു. സ്പെയ്നിൽ ആകെ മരണം 18,000 പിന്നിട്ടു.
ഫ്രാൻസിൽ പുതിയ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. ഇന്നലെ മാത്രം ആറായിരത്തോളം കേസുകൾ പോസിറ്റീവായി. 1,43,303 രോഗികളിൽ 15,729 പേർ ഇതുവരെ മരിച്ചു. അതേസമയം ജർമനിയിൽ മരണനിരക്കിൽ നേരിയ കുറവുണ്ട്. 310 പേർ മാത്രമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 3,495 ആയി. 1,32000ത്തോളം പേർക്ക് രോഗം സ്ഥീകരിച്ചു.
ബെൽജിയത്തിൽ 4,157 പേരും നെതർലാൻഡിൽ 2,945 പേരും മരിച്ചു. തുർക്കിയിൽ നാലായിരത്തിലേറേ പേർക്ക് ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ചു. ചൈനയിൽ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്തു. 82,295 പേർക്ക് രോഗം സ്ഥിരീകരിച്ച ചൈനയിൽ 1,137 രോഗികൾ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ഇറാനിൽ മരണം 4,683 ആയി.
English Summary: covid 19 cases in world
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.