ആഗോള സാമ്പത്തിക രംഗത്തെ ഒരു വൻ മാന്ദ്യത്തിലേക്ക് തള്ളിവിടുന്ന പ്രതിഭാസമാണ് കോവിഡ് 19. ലോകത്തിന്റെ സമ്പദ്ഘടനയെ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഈ മഹാമാരി കഴിഞ്ഞ മൂന്നു മാസങ്ങളായി ജനങ്ങളുടെ ആരോഗ്യം, സമ്പത്ത് മറ്റു ബിസിനസുകൾ എന്നിവയെല്ലാം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും കോറോണ വൈറസിന് വാക്സിനുകൾ ഫലപ്രദമായി കണ്ടുപിടിച്ചിട്ടില്ല.
ലോകത്താകമാനം ബാധിച്ചിരിക്കുന്ന തൊഴിലില്ലായ്മയും മറ്റു സാമ്പത്തിക പ്രതികൂല ഘടകങ്ങളും മറ്റു രാജ്യങ്ങളെ പോലെ തന്നെ അമേരിക്കയിലും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഈ അവസരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ സാമ്പത്തികരംഗത്തെ ഫലപ്രദമായി താങ്ങിനിർത്താൻ രണ്ടു ട്രില്യൻ ഡോളർ അമേരിക്കൻ ബിസിനസ് രംഗത്തും ജനങ്ങൾക്കും നൽകുവാനുള്ള ഒരു നിയമത്തിൽ ഒപ്പുവച്ചു. കൊറോണ വൈറസ് എയ്ഡ്, റിലീഫ് ആൻഡ് എക്കണോമിക് സെക്യൂരിറ്റി ആക്ട് അല്ലെങ്കിൽ ദ് കെയേഴ്സ് ആക്ട് (CARES) എന്ന പേരിൽ അറിയപ്പെടുന്ന ഈ നിയമം അമേരിക്കൻ സാമ്പത്തിക മേഖലയ്ക്കും ജനങ്ങൾക്കും ഒരു വലിയ ആശ്വാസമായിരിക്കും.
ഈ പാക്കേജിനെക്കുറിച്ചും റിലീഫ് ഫണ്ടിനെക്കുറിച്ച് നിരവധി സംശയങ്ങളും ഇതിനോടൊപ്പം ഉയരുകയുണ്ടായി. ഒരു സാധാരണ അമേരിക്കൻ പൗരന് എങ്ങനെയാണ് ഇതിൻറെ സൗകര്യങ്ങൾ ലഭ്യമാകുന്നത് അങ്ങനെ ഒട്ടനവധി സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫോമാ ഈ രംഗത്ത് വിദഗ്ദരുടെ ഒരു പാനൽ ഉണ്ടാക്കുകയും സംശയങ്ങൾക്ക് കൃത്യതയോടും വ്യക്തതയോടും കൂടി വിശദീകരിക്കുന്നതിനായി ദേശീയതലത്തിൽ ഒരു കോൺഫ്രൻസ് കോൾ വിളിച്ചു കൂട്ടുകയും ചെയ്തത്.
ഫോമയുടെ മുൻ പ്രസിഡന്റ് ജോർജ്ജ് മാത്യു, ബിസിനസ് രംഗത്തെ പ്രമുഖനായ തോമസ് മൊട്ടക്കൽ അറ്റോണി ഗ്യാരി തുടങ്ങിയ സാമ്പത്തിക വിദഗ്ദർ പങ്കെടുത്ത കോൺഫറൻസ് കോളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം മലയാളികൾ പങ്കെടുത്തു. ഓരോരുത്തരുടേയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വിദഗ്ദർ മറുപടി പറയുകയുണ്ടായി. വളരെ ഫലപ്രദമായ ഒരു പരിപാടിയായിരുന്നു ഫോമാ സംഘടിപ്പിച്ചതെന്ന് അമേരിക്കയിൽ വിവിധ രംഗങ്ങളിൽ ജോലി ചെയ്യുന്നവരും ബിസിനസ് ചെയ്യുന്നവരുമായ മലയാളികൾ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.