Web Desk

ന്യൂയോര്‍ക്ക് സിറ്റി

April 23, 2020, 9:04 am

മൃഗശാലയിലെ ഏഴ് മൃഗങ്ങള്‍ക്ക് കൂടി കോവിഡ് 19

Janayugom Online

ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ ഏഴ് മൃഗങ്ങള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാലു കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടിയാണ് വൈറസ് സ്ഥിരീകരിച്ചത്. നാദിയ എന്ന മലേഷ്യന്‍ കടുവയ്ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് നാലു വയസ്സ് പ്രായമുണ്ട്.

മൂന്ന് ആഴ്ച മുമ്പ് മറ്റൊരു കടുവയ്ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചിരുന്നു. മൃഗശാലയിലെ ജീവനക്കാരനില്‍ നിന്നാണ് വൈറസ് കടുവയ്ക്ക് ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞതോടെ മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേയ്ക്ക് വൈറസ് പകരുമെന്ന് കണ്ടെത്താനും കഴിഞ്ഞു.

കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മറ്റു മൃഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ഇവയ്ക്ക് അനസ്തേഷ്യ നല്‍കി മൂക്ക്, തൊണ്ട, ശ്വാസകോശം എന്നീ ഭാഗങ്ങളില്‍ നിന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. മൃഗങ്ങള്‍ക്കായുള്ള പ്രത്യേക ലാബുകളിലാണ് പരിശോധന.

Eng­lish Sum­ma­ry: Covid 19 con­firmed 7 ani­mals in zoo.

you may also like this video;