മുംബൈയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥീരീകരിച്ചതോടെ മുംബൈയിലെ മൂന്ന് ആശുപത്രികളിലായി രോഗം സ്ഥിരീകരിച്ച നഴ്സുമാരുടെ എണ്ണം 57 ആയി. മുംബൈയില്‍ ഇതുവരെ 65 പേരാണ് മരണപ്പെട്ടത്. ഇന്നലെ മാത്രം ഒമ്പത് പേര് മരിച്ചു.
മഹാരാഷ്ട്രയിൽ 229 പേർക്കു കൂടി കോവിഡ് പൊസിറ്റീവ് ആയതോടെ ആക രോഗബാധതർ 1,364 ആയി ഉയർന്നു. 97 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ഇൻഡോര്‍, പൂണെ, മുംബൈ എന്നീ നഗരങ്ങളിലാണ് മരണനിരക്ക് കൂടുതലുള്ളത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.