June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

രാഷ്ട്രപതി ഭവനിലെ എസിപിയ്ക്ക് കോവിഡ്; പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ക്വാറന്റീനില്‍

By Janayugom Webdesk
May 17, 2020

രാഷ്ട്രപതി ഭവനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ രാഷ്ട്രപതി ഭവനിലെ പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ക്വാറന്റീനിലാണ്. രാഷ്ട്രപതി ഭവന്റെ ഉള്ളിലാണ് എസിപിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്.

അതേസമയം സെക്രട്ടറിയേറ്റിലെ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥന്റെ ബന്ധുവിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴി‍ഞ്ഞ മാസം രാഷ്ട്രപതി ഭവൻ കോംപ്ലക്സിലെ 115 വീടുകളിലെ താമസക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.