പാകിസ്ഥാന്‍ ദേശീയ അസംബ്ലി സ്പീക്കറിനും രണ്ട് മക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ സിന്ധ് ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായിലിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആസാദ് ഖൈസറിനും കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ പാകിസ്ഥാനില്‍ രണ്ട് ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കണ് രോഗം സ്ഥിരീകരിച്ചത.് ആസാദ് ഖൈസര്‍ ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഖൈസറിന്റെ സഹോദരിക്കും ഭര്‍ത്താവിനും കൊറോണയുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. മാത്രവുമല്ല, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഖൈസര്‍ വീട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തിതായും റിപ്പോര്‍ട്ടകളുണ്ട്.
പാകിസ്ഥാനില്‍ 24 മണിക്കൂറിനിടെ 990 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടുവെന്നും പാകിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച് പാകിസ്ഥാനില്‍ മരിച്ചവരുടെ എണ്ണം 385 ആയി.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.