April 1, 2023 Saturday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

തിങ്കളാഴ്ച മുതൽ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക:

Janayugom Webdesk
തിരുവനന്തപുരം
March 21, 2020 5:42 pm

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം കൂടുതൽ ജാഗ്രതയിലേയ്ക്ക് കടക്കുകയാണ്. കർശന നിയന്ത്രണങ്ങളാണ് എല്ലാ മേഖലയിലും ഏർപെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റകെട്ടായി പൊരുതുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഏർപെടുത്തിരിക്കുന്ന ജനത കുർഫ്യു പൂർണമായും അനുസരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ കെഎസ്ആർടിസി മെട്രോ സർവീസുകൾ നിർത്തി. കടകൾ അടച്ചിട്ട് ഇതിനോട് പൂർണമായും സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. പ്രൈവറ്റ് ബസുകളും നാളെ നിരത്തിലിറങ്ങില്ല. അതോടൊപ്പം തന്നെ നാളെ 7 മുതൽ 9 വരെ മിൽമ പാൽ വിതരണവും സംഭരണവും ഉണ്ടാകില്ലെന്ന് അറിയിച്ചു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി,   ജില്ലകളിലാണ് മിൽമ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാകുന്നതിന്റെ ഭാഗമായി കൂടുതൽ ജാഗ്രതയോടും കരുതലോടുമാണ് ഭരണകൂടം കാര്യങ്ങൾ കൈകാര്യം ചെയുന്നത്. തിങ്കളായഴ്ച മുതൽ മെട്രോ സർവീസുകൾ രാവിലെ 6 മുതൽ 10 വരെ 20 മിനിറ്റ് ഇടവിട്ടും 10 മുതൽ വൈകിട്ട് 4 മണി വരെ ഓരോ മണിക്കൂർ ഇടവിട്ടും വൈകിട്ട് 4 മുതൽ 10 വരെ 20 മിനിറ്റ് ഇടവിട്ടുമായിരിക്കും സർവീസ് നടത്തുക. തിങ്കളായഴ്ച മുതൽ വയനാട് ജില്ലയിലെ എല്ലാ കടകളും രാവിലേ 9 മുതൽ വൈകിട്ട് 6 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു.സംസ്ഥാന സർക്കാരിന്റെ എല്ലാ ലോട്ടറികളും നിർത്തിവെച്ചതെയും സർക്കാർ വ്രത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് നാളെ മുതൽ മാർച്ച് 31 വരെയുള്ള ലോട്ടറികളുടെ നറുക്കെടുപ്പാണ് നിർത്തുന്നത്. മാർച്ച് 1 മുതൽ 14 വരെയുള്ള ലോട്ടറികൾ റദ്ദാക്കിയതായും അറിയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിയുള്ള എല്ലാ ക്ഷേത്രങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 31 വരെ എല്ലാ ശനിയാഴ്ചകളിലും ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു.ബോർഡിന് കീഴിയുള്ള എല്ലാ ക്ഷേത്രങ്ങളിലും രാവിലെ ആറു മുതൽ പത്തു വരെയും വൈകിട്ട് അഞ്ചര മുതൽ ഏഴര വരെയും മാത്രമായിരിക്കും തുറന്നിടുക. ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾ മാത്രമായി ചുരുക്കും. തിരുവല്ലം, തിരുമുല്ലവാരം, വർക്കല തുടങ്ങിയ ക്ഷേത്രങ്ങളിൽ ബലി ചടങ്ങുകൾ ഒഴിവാക്കി.

കോവിഡ് ജാഗ്രത നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങൾ കൂട്ടം കൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി.വിദേശത്തുനിന്നും നാട്ടിലെത്തിയവർ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ക്വാറന്റീൻ നിർദേശം ലംഘിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ENGLISH SUMMARY: Covid 19 con­trol over var­i­ous sec­tors in the economy

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.