കോവിഡ് പ്രതിസന്ധി ഇന്ത്യയിലെ അസംഘടിത മേഖലയിൽ ജോലി ചെയുന്ന 40 കോടി ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളി വിടാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട്. ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും രാജ്യത്തെ ജോലികളെയും വരുമാനത്തെയും ബാധിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരി തടയുന്നതിന് വേണ്ടി ഇന്ത്യ ഏപ്രിൽ 14 വരെ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥകൾക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കോവിഡ് 19 എന്ന മഹാമാരി അസംഘടിത മേഖലയിൽ ജോലി ചെയുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ സമ്പത്ത് ഘടനയെ ഇതിനോടകം തന്നെ ബാധിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ നൈജീരിയ,ബ്രസീൽ തുടങ്ങിയ ജനസംഖ്യ ഏറെയുള്ള രാജ്യങ്ങളെയും കോവിഡ് വ്യാപനം ബാധിച്ചതായി റിപ്പോർട്ട് വ്യക്തമാകുന്നു.
ഇന്ത്യയിലെ 90 ശതമാനം ജനങ്ങളൂം അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. രാജ്യത്തെ ആകെ തൊഴിൽ ശക്തിയുടെ 40 കോടിയോളം അസംഘടിത മേഖലയിലുള്ളവരാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം ഇവർ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യതയിലേക്കാണ് രാജ്യം മുന്നോട്ടു പോകുന്നത്.
ഏപ്രില്‍ മുതലുളള രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ തൊഴിലാളികളുടെ പ്രവൃത്തിസമയത്തില്‍ 6.7 ശതമാനത്തിന്റെ കുറവുണ്ടാകാം. ഇത് മുഴുവന്‍ സമയ ജീവനക്കാരായ 19 കോടി ആളുകളുടെ പ്രവൃത്തിസമയത്തിന് തുല്യമാണ്. തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതും പ്രവൃത്തി സമയം ചുരുക്കുന്നതും ഏറ്റവുമധികം ബാധിക്കുക അധ്വാനശക്തി കൂടുതലുളള നിര്‍ണായക മേഖലകളെയാണ്. 125 കോടി ജനങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് ഉത്പാദന ഇടിവിനും തൊഴില്‍ നഷ്ടത്തിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ചില്ലറ വില്‍പ്പന, ഭക്ഷ്യശൃംഖല, നിര്മ്മിതോല്പ്പന മേഖല തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവുമധികം ആളുകള്‍ പണിയെടുക്കുന്നത്.
ENGLISH SUMMARY: COVID-19 crisis can push 40 crore informal sector workers in India deeper into poverty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.