കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ റയിൽവേ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു. ഇതോടെ 13 ലക്ഷം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും. കൂടാതെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുക, ക്ഷാമബത്ത റദ്ദാക്കുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ലോക്കോ പൈലറ്റുമാർ, ഗാർഡുകൾ എന്നിവർക്ക് യാത്ര ചെയ്യുന്ന കീലോമീറ്ററിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക ബത്തയും റദ്ദാക്കും. ഓവർടൈം ആനുകൂല്യങ്ങൾ 50 ശതമാനം വെട്ടികുറയ്ക്കും. 500 കിലോമീറ്റർ ട്രയിൻ ഓടിക്കുമ്പോൾ 530 രൂപ അലവൻസ് ലഭിക്കും. ഇത് 265 രൂപയായി വെട്ടിക്കുറയ്ക്കും.
അടുത്ത ആറുമാസത്തേയ്ക്ക് ജീവനക്കാരുടെ ശമ്പളം 10 മുതൽ 35 ശതമാനംവരെ വെട്ടിക്കുറയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. റയിൽവേ ഡോക്ടർമാർക്ക് നൽകുന്ന യാത്രാ, രോഗശുശ്രൂഷ, എന്നിവയുമായി ബന്ധപ്പെട്ട അലവൻസുകൾ പകുതിയാക്കും. ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അലവൻസ് റദ്ദാക്കാനാണ് സാധ്യത. ഇപ്പോൾ 28,000 രൂപയാണ് ഈ ഇനത്തിൽ ജീവനക്കാർക്ക് നൽകുന്നത്.
English Summary: COVID-19 Crisis: Railway plans to trim the salaries of over 13 lakh employees
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.