ഇന്ത്യയില്‍ കോവിഡ് മരണം 1007 ആയി. ഇന്നലെ മാത്രം 73 പേരാണ് രോഗംബാധിച്ച് മരിച്ചത്. ഇത്രയധികം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമായാണ്. ഇന്നലെ മരണപ്പെട്ടവരില്‍ അസംസ്വദേശിയായ ഒരു സിആര്‍പിഎഫ് ജവാനും ഉള്‍പ്പെടും. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ 31ാം ബറ്റാലിയനിലുള്ള 47 സിആര്‍പിഎഫ് ജവാന്മാര്ക്കാണ് ഇന്നലെവരെ രോഗം സ്ഥിരീകരിച്ചത്. 1000ലധികം ജവാന്മാര് ക്വാറന്റൈനിലാണ്. രാജ്യത്ത് ഇതുവരെ 31,332 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്നലെ മാത്രം 1897 പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 22,629 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
English Summary: Covid-19 death case in india hits 1007
You may also like this video