ലോക്ഡൗണ്‍ ഒരുമാസം പിന്നിടിമ്പോഴും രാജ്യത്തെ കോവിഡ്ബാധിതരടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 83പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 39,980 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 10,633 പേര്‍ രോഗമുക്തരായതായാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗണ്‍ ആരംഭിക്കുന്നതോടൊപ്പം ഇളവുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം.
രാജ്യത്ത് റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍. ഡല്‍ഹിയിലും തമിഴാനാട്ടിലുമാണ് സ്ഥിരി അതീവഗുരുതരമായി തുടരുന്നത്. ഡല്‍ഹിയില്‍ ഒരുദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്ത കോവിഡ്ബാധിതരുടെ എണ്ണം 384 ആണ്. ഇവിടെ 4122പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ സിആര്‍പിഎഫ് ബറ്റാലിയനില്‍ 122 ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധസംസ്ഥാനങ്ങളില്‍ കോവിഡ് വ്യപനം വര്‍ദ്ധിക്കുന്നതോടെ പിപിഇ കിറ്റുകള്‍ കൂടുതല്‍ സംഘരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 2.22 കോടി പിപിഇ കിറ്റുകളാണ് സംഭരിക്കുന്നത്.
English Summary: covid-19 death in india cross 1000
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.