Web Desk

April 19, 2020, 10:57 am

രാജ്യത്ത് കോവിഡ് ബാധിതര്‍ 15,000 കടന്നു: മരണം 507

Janayugom Online

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 507 പേരെന്ന് ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ രാജ്യത്ത് 1334 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 15,712 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍. 328 പേര്‍ക്ക് കൂടി ഇവിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 3651 ആയി. ഡല്‍ഹിയില്‍ 1893 പേര്‍ക്കും മധ്യപ്രദേശില്‍ 1407 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം കടന്നു. അമേരിക്കയില്‍ മരണ സംഖ്യ മുപ്പത്തി ഒമ്പതിനായിരത്തിലധികമായി. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 1800ല്‍ പരമാളുകള്‍ മരിച്ചു. സ്പെയിനില്‍ 637 പേരും ഫ്രാന്‍സില്‍ 642 പേരും ഇറ്റലിയില്‍ 482 പേരും ബ്രിട്ടനില്‍ 888 പേരും കോവിഡ് ബാധിച്ച മരിച്ചു.

Eng­lish Sum­ma­ry: covid-19 death in india hit 507

You may also like this video