Web Desk

തിരുവനന്തപുരം:

March 24, 2020, 5:26 pm

കോവിഡ് 19; മരണസംഖ്യ 10,രോഗബാധിതർ അഞ്ഞൂറിലധികം

Janayugom Online

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. മഹാരാഷ്ടയിലെ കസ്തൂർബ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുഎഇ പൗരനാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം പത്തായി. കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് അഞ്ഞൂറ് കടന്നു. ആശുപത്രിയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലെ ഇരുപത്തിയാറ് സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണഘടനയുടെ 53, 54, 74 തുടങ്ങിയ അനുച്ഛേദങ്ങൾ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ലോക്ക് ഡൗൺ നിർദേശം നൽകിയതെന്ന് കേന്ദ്രം വ്യക്തമാക്കി. കോവിഡ് ഭീക്ഷിയെ നേരിടാൻ കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY: covid 19 death num­ber turns 10

YOU MAY ALSO LIKE THIS VIDEO