Web Desk

ന്യൂഡൽഹി

April 06, 2020, 11:42 am

ശുചീകരണ തൊഴിലാളിക്ക് കോവിഡ്: ഡല്‍ഹിയില്‍ ആശുപത്രി അടച്ചു

Janayugom Online

ശുചീകരണ തൊഴിലാളിക്ക് കോവിഡ് ബാധിച്ചതോടെ ഡല്‍ഹിയില്‍ ആശുപത്രി അടച്ചു. ഡല്‍ഹിയിലെ എന്‍ഡിഎംസിയുടെ ചരക്പാലികയിലെ ആശുപത്രിയാണ് കോവിഡ് വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചത്. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും നീരിക്ഷണത്തില്‍ കഴിയും.

അതേസമയം രാജ്യത്ത് കോവിഡ് 19 വൈറസ് ബാധിച്ച് 109 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 24 മണിക്കൂറിനിടെ 32 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4067 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ് ബാധ. 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. മൂന്ന് ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു. ആകെ 51 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് മൂന്ന് രോഗികൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. കോവിഡ് രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തവരിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സഹപ്രവർത്തകരായ 150 ലധികം നഴ്സുമാരെ നിലവിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: coro­na virus; Del­hi hos­pi­tal shut down after clean­ing work­er tests positive

YOU MAY ALSO LIKE THIS VIDEO