Web Desk

വയനാട്

September 25, 2020, 5:47 pm

കോവിഡ് 19; വയനാട് ജില്ലയില്‍ എട്ട് സജ്ജീവ ക്ലസ്റ്ററുകള്‍

Janayugom Online

വയനാട് ജില്ലയിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട എട്ട് സജ്ജീവ ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. കൽപറ്റ സിന്ദൂർ ടെക്സ്റ്റയിൽസ്, വനിതാ പൊലീസ് സ്റ്റേഷൻ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ജില്ലയിലെ പുതിയ സ്ഥാപന ക്ലസ്റ്ററുകളാണ്. സിന്ദൂർ ടെക്സിൽ ആകെ എട്ട് പേർക്കും വനിതാ പൊലീസ് സ്റ്റേഷൻ, പഞ്ചാബ് ബാങ്ക് എന്നിവിടങ്ങളിൽ ആറ് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

പടിഞ്ഞാറത്തറ, മേപ്പാടിയിലെ ചൂരൽമല എന്നിവ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും കൽപറ്റയിലെ മുണ്ടേരി ക്ലോസ്ഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററും ബത്തേരിയിലെ ബാംബു മെസ്, പൂതാടി പഞ്ചായത്ത് എന്നിവ ഇൻസ്റ്റിറ്റിയൂഷനൽ ക്ലസ്റ്ററുകളുമായി തുടരുന്നു. പടിഞ്ഞാറത്തറ ക്ലസ്റ്ററിൽ 128 പേർക്കും മേപ്പാടിയിൽ 77 പേർക്കും മുണ്ടേരിയിൽ 43 പേർക്കും ബത്തേരി ബാംബു മെസ്സിൽ 10 പേർക്കും പൂതാടി പഞ്ചായത്തുമായി ബന്ധപ്പെട്ട് 21 പേർക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ സജ്ജീവ ക്ലസ്റ്ററുകളിലായി ആകെ രോഗം സ്ഥിരീകരിച്ചവർ 299 പേരാണ്.

ജില്ലയിലെ അഞ്ച് ക്ലസ്റ്ററുകളിൽ കോവിഡ് പൂർണ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഏറ്റവും വലിയ ക്ലസ്റ്ററായിരുന്ന ഷീബാതൊടി- വാളാട് 347 പേർക്കും തൊണ്ടർനാട് 26 പേർക്കും ബത്തേരി എം. ടി. സിയിൽ 31 പേർക്കും മീനങ്ങാടിയിൽ 76 പേർക്കും കൽപറ്റ എസ്. പി ഓഫീസിൽ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

Eng­lish sum­ma­ry; covid 19; Eight active clus­ters in Wayanad district

You may also like this video;