കോവിഡ് വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച ബിജെപി എംപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ സംസ്കരിച്ചതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് ബിജെപി എംപി ഡോ. സുഭാഷ് സർക്കാരിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
തൃണമൂൽ കോൺഗ്രസ് നേതാവ് ജയദീപ് ചതോപാധ്യായ ബങ്കുര പൊലീസിന് നൽകിയ പരാതിയിൻമേലാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സർക്കാർ ആശുപത്രിയിൽ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ ഏപ്രിൽ 12 ന് അർദ്ധരാത്രിയോടെ അധികൃതർ മറവ് ചെയ്തിരുന്നു. എന്നാല്‍ രണ്ടു പേർ മരിച്ചത് കോവിഡ് വൈറസ് ബാധ മൂലമാണെന്നും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ അധികൃതർക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു സുഭാഷ് സർക്കാർ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്.
അതേസമയം ബിജെപി എംപി ഒരു ഡോക്ടറാണെന്നും മരണപ്പെട്ട വ്യക്തികളുടെ റിപ്പോർട്ടുകള്‍ കാണാതെ സോഷ്യൽ മീഡിയ വഴി അദ്ദേഹം തന്നെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു.
English Summary: Covid 19: FIR against BJP MP for spreading rumor over deaths
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.