ഇന്ത്യയിൽ നിന്നുള്ള കോവിഡ് 19 വൈറസിൻറെ ആദ്യ ഇലക്ട്രോൺ മൈക്രോസ്കോപ് ചിത്രം പുറത്തുവിട്ടു. പൂനെയിലെ ICMR-NIV ശാസ്ത്രജ്ഞന്മാർ ആണ് ഈ ചിത്രം പകർത്തിയത്. ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ ചിത്രം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 30നായിരുന്നു അത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർഥിനിയുടെ തൊണ്ടയിൽ നിന്നെടുത്ത സ്രവം പുനെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. കോവിഡ് 19 രോഗത്തിനു കാരണമായ സാർസ് കോവ്-2 വൈറസിൻറെ ജീൻ സീക്വൻസിംഗ് ഇന്ത്യയിൽ ആദ്യമായി നടത്തിയത് കേരളത്തിൽ നിന്നുള്ള ഈ സാംപിളുകൾ ഉപയോഗിച്ചായിരുന്നു. പൂനെയിൽ നടത്തിയ ജീൻ സീക്വൻസിംഗിൽ വുഹാനിലെ വൈറസുമായി 99.98 ശതമാനം സാമ്യം കേരളത്തിലെ വൈറസിനുണ്ടായിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.