September 28, 2022 Wednesday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

28 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു; ന്യൂസ് റൂമും അടച്ചുപൂട്ടി പ്രമുഖ ചാനല്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 19, 2020 12:54 pm

28 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ സീ ന്യൂസ് ബ്യൂറോ അടച്ചു. സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വ്യാപകമായി സാമ്പിളുകൾ പരിശോദിച്ചതോടെയാണ് 28 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

‘ആഗോള മഹാമാരി ഞങ്ങളെ വ്യക്തിപരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാപനം എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാ തൊഴിലാളികളുടെയും സമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായത്’

രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം ആളുകൾക്കും യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ആരും ഏതെങ്കിലും രീതിയിൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നില്ല.നേരത്തെയുള്ള രോഗനിർണയവും അനുകൂലമായ ഇടപെടലും രോഗവ്യാപനം കുറയ്ക്കാൻ കാരണമായെന്നും സുധീർ ചൗധരി വ്യക്തമാക്കി.

ENGLISH SUMMARY: covid 19 for 28 work­ers in media

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.