Web Desk

കൊല്‍ക്കത്ത

March 28, 2020, 10:26 am

ഒമ്പത് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ് 19

Janayugom Online

ഒമ്പത് മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിലാണ് സംഭവം.

യുകെയില്‍നിന്നും എത്തിയ ആളുമായുള്ള സമ്പര്‍ക്കത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്ക് രോഗം ബാധിക്കുകയും അമ്മയിലൂടെ കുട്ടിയ്ക്കും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും പകരുകയുമായിരുന്നു.

അമ്മയ്ക്കും അച്ഛനും മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ പശ്ചിമ ബംഗാളില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. കുടുംബത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Eng­lish Sum­ma­ry: Covid 19 for a fam­i­ly of five, includ­ing a nine-month-old baby.

you may also like this video;