കോവിഡിനെതിരെ മികച്ച പരിചരണം നൽകിയ കേരളത്തോട് നന്ദി പറഞ്ഞ് രോഗമുക്തരായ ബ്രിട്ടീഷ് പൗരന്മാർ. കോവിഡ് മുക്തരായ സ്റ്റീവൻ ഹാൻകോക്ക് (61), ഭാര്യ ആൻ വില്യം (61), ജാനറ്റ് ലൈ (83), ജെയിൻ എലിസബത്ത് ജാക്സൺ (63) എന്നിവരാണു ഇന്നലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി വിട്ടത്.സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ചതായി കണ്ടെത്തി നൂറ് ദിവസം പിന്നിടുമ്പോൾ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവൻ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിലാണ്, കൊച്ചു കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ മറ്റൊരു നേട്ടമായി എട്ട് വിദേശപൗരർ ആശുപത്രി വിടുന്നത്.
തളർന്നു പൊട്ടിക്കരഞ്ഞ സന്ദർഭങ്ങളിൽ ആരോഗ്യപ്രവർത്തകർ താങ്ങായി കൂടെനിന്ന് ആത്മവിശ്വാസം പകർന്നെന്നാണ് ആൻ വില്യത്തിന്റെ വെളിപ്പെടുത്തൽ. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും. പിന്നീടാവും സ്വദേശത്തേക്കു മടക്കം.
”ഞങ്ങൾക്ക് ലഭിച്ച പരിചരണം മികച്ചതായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ഇത്ര മികച്ച ചികിത്സ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. തികച്ചും സന്തോഷം”, എന്ന് സ്റ്റീവൻ ഹാൻകോക്ക് പറയുന്നു.
ENGLISH SUMMARY: covid 19 foreigners leave the kerala hospital
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.