ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരം കടന്നു. ചൈനയിലെ മരണ സംഖ്യ 3213 ആയി. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 2158 ആയി. 28000 ആളുകളാണ് ഇറ്റലിയിൽ മാത്രം ചികിത്സയിലുള്ളത്. പത്തു പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൗരന്മാരോട് നിർദേശിച്ചു. യൂറോപ്പിലും ലാറ്റിനമേരിക്കയിലും രാജ്യങ്ങൾ അതിർത്തി അടയ്ക്കുകയാണ്. ജർമ്മനി അതിർത്തിയെല്ലാം അടച്ചു. വീടിന് പുറത്തിറങ്ങുന്നവർക്ക് സ്പെയിനിൽ കനത്ത പിഴ ചുമത്തും. യൂ എ ഇയിൽ വിസ നിരോധനം ഇന്ന് നിലവിൽ വരും. നയതന്ത്ര വിസ ഒഴികയുള്ള വിസകൾ നൽകില്ലെന്നാണ് തീരുമാനം.
യൂഎഇയിലേക്കു നേരത്തെ വിസ ലഭിച്ചവർക്ക് വരാനാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അറിയിച്ചിട്ടുണ്ട്. സന്ദർശക, വിനോദസഞ്ചാര, തൊഴിൽ , ബിസിനസ് വിസകൾക്കും യൂഎഇയിൽ വിലക്ക് ബാധകമാണ്. സ്പെയിൻ, ഫ്രാൻസ്, ഓസ്ട്രേലിയ, യൂകെ തുടങ്ങി 45 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ, ട്രാൻസിറ്റ് വിസക്കാർക്കും വിലക്ക് ബാധകമല്ല.
ENGLISH SUMMARY: covid 19; global death cross 7000
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.