Web Desk

വാഷിംഗ്‍ടണ്‍

April 04, 2020, 9:34 am

കോവിഡ്: മരണം 59,172 ആയി, രോഗ ബാധിതരുടെ എണ്ണം 11 ലക്ഷമാകുന്നു

Janayugom Online

ലോകത്ത് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ച് വരുകയാണ്. ഇതുവരെ 59,172 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. രോഗ ബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുത്തു.  ഇതുവരെ 228,923 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.

ഇറ്റലിയില്‍ 766 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ഇവിടെ ആകെ മരണം 14681 ആയി. അമേരിക്കയിലും മരണസംഖ്യ കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണ്. ഇതോടെ കോവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കോവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. 2,76,965 വൈറസ് കേസുകളാണ് ഏറ്റവുമൊടുവിൽ അമേരിക്കയിൽ റിപ്പോ‍ർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്‌പെയിനില്‍ ഇന്നലെ മരിച്ച 850 പേരടക്കം ആകെ മരണസംഖ്യ 11198 ഉം ആയി. ജര്‍മനിയില്‍ 1,275ഉം  ഫ്രാന്‍സില്‍ 6507 പേരും വൈറസ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 1,120 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്. യുകെയില്‍ 684 പേര്‍ വെള്ളിയാഴ്ച മരിച്ചു. ആകെ മരണം 3605 ആയി.

അതേസമയം ലോകം മുഴുവന്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു. സിറിയ, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ ആഹ്വാനം.

Eng­lish Sum­ma­ry; covid 19: glob­al death toll topped 59,172

YOU MAY ALSO LIKE THIS VIDEO