കോവിഡ് 19 മുൻകരുതൽ നടപടിയായി ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും ഭക്തർക്ക് വിലക്കേർപ്പെടുത്തി. ഗുരുവായൂരിൽ നാളെ മുതൽ ചോറൂണ്, ഉദയാസ്തമന പൂജ, വിവാഹം, കൃഷ്ണനാട്ടം, വാഹനപൂജ, ചുറ്റുവിളക്ക് എന്നിവ ഉണ്ടാകില്ല. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകളും നടക്കുന്നതാണെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. ഉദയാസ്തമന പൂജ, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയുടെ തിയ്യതികള്‍ പിന്നീട് അറിയിക്കും.
ശബരിമല ഉത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ. ഈ മാസം ആരംഭിക്കുന്ന തിരുവുല്‍സവത്തിനു തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. ഉല്‍സവത്തിന്‍റെ ഭാഗമായി പത്തു ദിവസത്തേക്കാണ് നട തുറക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ എട്ടിനു പമ്പാ തീരത്തുനടക്കുന്ന ആറാട്ടിനും തീര്‍ഥാടകര്‍ക്കു പ്രവേശനമുണ്ടാകില്ല.
English Summary; covid 19: guruvayoor temple and sabarimala banned for pilgrims
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.