Web Desk

നെടുമ്പാശ്ശേരി

March 08, 2020, 7:08 pm

കൊറോണ സ്ഥിരീകരണം: നെടുമ്പാശ്ശേരിയിൽ കനത്ത ജാഗ്രത

Janayugom Online

ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയവരിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു.വിമാനത്താവളം കനത്ത ജാഗ്രതയിലാണ്.ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നും ഖത്തർ എയർവെയ്സിന്റെ QR 126 വിമാനത്തിലെത്തിയ ദമ്പതികൾക്കും മകനും, അവരുടെ രണ്ടു ബന്ധുക്കൾക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്.

ഇറ്റലിയിൽ നിന്നും ഫെബ്രുവരി 28 ന് ദോഹയിൽ എത്തി 29ന് ദോഹയിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ ഈ വിമാനത്തിലുണ്ടായിരുന്ന വരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ എന്ന് ജില്ലാ കളക്ടർ പറഞ്ഞു.കൊറോണ സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് എത്തുന്നവർ അതികൃതരെ അറിയിക്കണമെന്ന് നിർദ്ധേശം നൽകിയിരുന്നു.എന്നാൽ ഇവർ ഇക്കാര്യം അറിയിച്ചിരുന്നില്ല. കൂടാതെ ഈ യാത്രക്കാർ വന്ന വിമാനത്താവളത്തിൽ ഉണ്ടായിരുന്നവരേയും നിരീക്ഷിക്കും.

ഈ സമയത്ത് വിമാനത്താവളത്തിൽ ഉണ്ടായിരുന്നവർ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും കളക്ടർ പറഞ്ഞു. വിമാനത്താവളത്തിൽ ഉണ്ടായിരുന്നവരെ അറിയുന്നതിനു വേണ്ടി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.എയർപോർട്ട് ടാക്സി ഉപയോഗിച്ചാണോ ഇവർ പോയത് എന്നും പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ടാക്സി ഡ്രൈവറെ അടക്കം പരിശോധനയ്ക്ക് വിധേയമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.നിലവിൽ വിമാനത്താവളത്തിൽ എത്തുന്ന എല്ലാ ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

Eng­lish sum­ma­ry: covid 19- heavy cau­tion in nedumbassery

You may also like this video