Web Desk

ചെന്നൈ

March 28, 2020, 3:13 pm

തമിഴ്‌നാട്ടിൽ മലയാളി ഡോക്ടര്‍ക്കും കോവിഡ് 19

Janayugom Online

തമിഴ്‌നാട്ടിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ മലയാളി ഡോക്ടറും. റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയ്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഡോക്ടറുടെ മകള്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തിലാണ്. കൂടാതെ ഈ മാസം 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവരും നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഈറോഡ്, പോടനൂര്‍ റെയില്‍വേ ആശുപത്രികളും അടച്ചിരിക്കുകയാണ്.

അതേസമയം കോവിഡ് 19 വൈറസ് തടയുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ രണ്ട് ജില്ലകളില്‍ ഇന്നലെ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. സേലം, ഈറോഡ് ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. തായ്‌ലന്‍റ്, ഇന്തോനേഷ്യന്‍ സ്വദേശികള്‍ ഈ പ്രദേശത്ത് ഒരാഴ്ചയോളം താമസിച്ചിരുന്നു. ഇവർ 300ലധികം ആളുകളുമായി സമ്പർക്കം പുലർത്തിയെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് ജില്ലകളിൽ അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. പലചരക്ക് കടകളക്കം രണ്ട് ജില്ലകളിലും അടച്ചിടും. അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അവശ്യ സാധനങ്ങൾക്ക് പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. പച്ചക്കറിയും അവശ്യവസ്തുക്കളും ജില്ലാ ഭരണകൂടം വീട്ടിൽ എത്തിച്ചുനൽകും.

Eng­lish Sum­ma­ry; covid 19 in Tamil Nadu: virus con­firmed in malay­alee doctor

YOU MAY ALSO LIKE THIS VIDEO