ബോളിവുഡ് ഗായിക കനിക കപൂറിന്റെ പുതിയ പരിശോധനാഫലവും നെഗറ്റീവ്. കഴിഞ്ഞ ദിവസത്തെ കനികയുടെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. അടുപ്പിച്ച് രണ്ട് പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു.
ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. എന്നാല്‍ ആശുപത്രി വിട്ടെങ്കിലും കനിക കപൂർ 14 ദിവസം വീട്ടിൽ കരുതൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ അഞ്ച് പരിശോധനയിലും ഇവരുടെ കോവിഡ് റിപ്പോർട്ട് പോസിറ്റീവ് ആയിരുന്നു. കൂടാതെ, മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്ന വസ്തുത കനികയുടെ കുടുംബത്തേയും ആരാധകരേയും ഒരേപോലെ ആശങ്കയിലാക്കിയിരുന്നു.
കഴിഞ്ഞ 15 നാണ് ഗായിക ലണ്ടനിൽ നിന്നും എത്തിയത്. ഡൽഹിയിൽ വിമാനമിറങ്ങിയ അവർ വിദേശയാത്രയുടെ വിവരങ്ങൾ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനിൽ കഴിയുകയോ ചെയ്യാതെയാണ് ലഖ്നൗവിലേയ്ക്ക് യാത്ര തിരിച്ചത്. രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് കനികയെ മാർച്ച് 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ കനിക ലഖ്നൗവിലും കാൺപുരിലും പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഇവരുടെ പരിശോധന ഫലം പുറത്തുവന്നതോടെ പൊതുപരിപാടികളിൽ പങ്കെടുത്തതിന് വലിയ വിമർശനമാണ് കനിക നേരിട്ടത്.
English Summary; Covid-19: Kanika Kapoor discharged from hospital
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.