Web Desk

കാസർഗോഡ്

March 24, 2020, 3:21 pm

‘അവരിനി ഗൾഫ് കാണില്ല, വിലക്ക് ലംഘിച്ചവരുടെ പാസ്‌പോർട്ട് കണ്ടു കെട്ടാൻ കാസര്‍കോട് കളക്ടര്‍

Janayugom Online

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന സുരക്ഷയിൽ കാസർഗോഡ്. ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. വിലക്ക് ലംഘിച്ച് രണ്ടു പ്രവാസികളുടെ പാസ്പോര്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കളക്ടർ സജിത്ത് ബാബു പറഞ്ഞു. രണ്ടു പേരും ഇനി ഗൾഫ് കാണില്ല. വിലക്ക് ലംഘിച്ചാൽ ഇതേ നടപടി തുടരും.

99.9 ശതമാനം പേരും സർക്കാർ ഏർപ്പെടുത്തുന്നു നിർദേശങ്ങളോട് സഹകരിക്കുണ്ട്. എന്നാൽ, ബാക്കി ഉള്ളവർ അങ്ങനെയല്ല. എന്ത് വിലക്ക് വന്നാലും ബാധകമല്ല എന്ന് കരുതുന്നവരെ അതേ രീതിയിൽ തന്നെ നേരിടാനാണ് തീരുമാനം എന്നും കാസർഗോഡ് ജില്ലാ കളക്ടർ അറിയിച്ചു.

അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ബേക്കറികളും തുറക്കണം. എന്നാൽ, ചായ, കാപ്പി, ജ്യൂസ്, തുടങ്ങിയ പാനീയങ്ങൾ വിൽക്കരുത്. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ കടകൾ തുറക്ക്ണം.

നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനായി കാസര്‍കോട്ടെ 10 പ്രധാന പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഡിവൈഎസ്പിമാര്‍ക്ക് നല്‍കിയെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു. ആളുകള്‍ അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ നാലുദിവസത്തേക്ക് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.ഭക്ഷ്യ വസ്തുക്കൾ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നത് നിലവിൽ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. പകരം നിശ്ചിത സമയത്ത് ഇത്തരം കടകൾ തുറക്കുമെന്ന് ഉറപ്പുവരുത്തും.

ENGLISH SUMMARY :Covid 19 Kasar­god lock down updates

YOU MAY ALSO LIKE THIS VIDEO