March 21, 2023 Tuesday

Related news

March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 17, 2023
March 4, 2023
March 1, 2023
February 10, 2023
February 8, 2023
January 23, 2023

കൊവിഡ് 19: അമേരിക്കയിൽ മരണം ആറായി, രോഗം സ്ഥിരീകരിച്ചത് 20 പേർക്ക്

Janayugom Webdesk
വാഷിങ്ടൺ
March 3, 2020 8:44 am

അമേരിക്കയിൽ കൊവിഡ്19 ബാധിച്ചുള്ള മരണം ആറായി ഉയർന്നു.ആറ് മരണവും വാഷിങ്ടണിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിരോധനടപടികള്‍ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്‌സികോ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് അറിയിച്ചു. കാലിഫോർണിയയിൽ മാത്രം ഇരുപത് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ന്യൂ ഹാംപ്ഷെയറിൽ ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.

ഇംഗ്ലണ്ടിൽ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇറ്റലിയിൽ 56 പേരാണ് മരിച്ചത്. വൈറസ് വേഗത്തിൽ പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് തീവ്രമാക്കി. കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ സൂപ്പർമാൻ സിനിമയുടെ ന്യൂയോർക്കിലെ ആദ്യ പ്രദർശനം റദ്ദാക്കി. ഇന്ത്യയുൾപ്പെടെ അറുപത് രാജ്യങ്ങളിലായി 90294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3000 കവിഞ്ഞു.ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറാനുമായുള്ള അതിര്‍ത്തി അയല്‍ രാജ്യങ്ങള്‍ അടച്ചു. യാത്ര നിരോധനവുണ്ട്. വിദേശ യാത്ര നടത്തരുതെന്ന് റഷ്യ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുര്‍ക്കി ഇറാക്കിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി.

Eng­lish Sum­ma­ry: covid 19 kills 6 in America

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.