കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ ജനങ്ങൾ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാൻ അനുവദിച്ചും പൊലീസ് പ്രത്യേകം മാർക്ക് ചെയ്ത കണ്ടെയ്ൻമെന്റ് മേഖലയിൽ വീടിന് പുറത്ത് സഞ്ചരിക്കുന്നത് നിരോധിച്ചും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലെ നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ചില മേഖലകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ഹോട്ട് സ്പോട്ടുകളിൽ പാചകവാതക വിതരണം, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, എന്നിവയ്ക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് മേഖലകളും ഹോട്ട് സ്പോട്ടുകളും ഒഴികെയുള്ള മേഖലകളിൽ പുതിയ ഉത്തരവു പ്രകാരം അനുവദിച്ച ഇളവുകൾ ഇവയാണ്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.