Web Desk

കോട്ടയം

April 05, 2020, 2:21 pm

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

Janayugom Online

അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശിനി ബീനയാണ് മരിച്ചത്. അതേസമയം കോവിഡ് ബാധിച്ച് അമേരിക്കയിലും സൗദിയിലും മലയാളികള്‍ മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഏഞ്ചനാട്ട്(51) ന്യൂയോര്‍ക്കില്‍ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശിയായ സഫ്വാൻ(38) ആണ് സൗദിയില്‍ മരിച്ചത്.ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു സഫ്വാൻ. ഇയാൾക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും രക്തത്തിൽ പോസിറ്റീവ് കണ്ടെത്തിയതായും ബന്ധുക്കൾ അറിയിച്ചു.

ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥനാണ് തങ്കച്ചൻ ഇഞ്ചനാട്ട്. കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം.