കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മീറ്റർ റീഡിങ്, ക്യാഷ് കൗണ്ടറുകൾ, തുടങ്ങിയ മറ്റെല്ലാ സേവനങ്ങളും കെഎസ്ഇബി മാർച്ച് 31 വരെ നിർത്തിവെച്ചിരിക്കുന്നതായി അറിയിച്ചു. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വൈദ്യുതി തുക അടയ്ക്കാനും, പുതിയ ഇലക്ട്രിസിറ്റി കണക്ഷനു വേണ്ടി അപേക്ഷിക്കാനും പരാതികൾ രജിസ്റ്റർ ചെയുവാനും ബോർഡ് അറിയിച്ചു.
നേരത്തെ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ ബിൽ അടയ്ക്കാൻ കാലതാമസമുണ്ടായാൽ വൈദ്യുതി വിച്ഛേദിക്കില്ലെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. അവർക്ക് ബിൽ അടയ്ക്കാൻ സാവകാശം നൽകുമെന്നും കെഎസ്‌ഇബി വ്യക്തമാക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ സഹായിക്കാനായി സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ENGLISH SUMMARY: covid 19 kseb cash counter stopped
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.