ദേശീയ ലോക്ക് ഡൗണ്‍ കാര്യമായി ബാധിച്ചവര്‍ക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഈ സേവനം ലഭ്യമാക്കുന്നത്. നിലവില്‍ 30 നഗരങ്ങളിലെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാന്‍ കഴിയും. ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നീ ഏതു ഗൂഗിള്‍ ഉല്‍പ്പന്നങ്ങളില്‍നിന്നും നഗരത്തിന്റെ പേര് കൊടുത്ത് ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളും രാത്രി താമസത്തിനുള്ള കേന്ദ്രങ്ങളും കണ്ടെത്താനാകും. നിലവില്‍ ഇംഗ്ലീഷില്‍ ലഭ്യമായ ഈ സേവനം വൈകാതെ തന്നെ ഹിന്ദിയിലും ലഭ്യമാകും.
കോവിഡ്-19 ലോക്ഡൗണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള നിരവധി ആളുകളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി. ഇത് ഉപജീവനമാര്‍ഗ്ഗത്തെയും ഭക്ഷണലഭ്യതയെയും ബാധിച്ചു. ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് കാല്‍നടയായി അവരുടെ നാടുകളിലേക്ക് യാത്ര ചെയ്യുന്നത്. ഈ ആളുകള്‍ക്ക് ആശ്വാസമായി ഗൂഗിള്‍ മാപ്‌സ് ഇന്ത്യയിലുടനീളം ഭക്ഷണവും രാത്രിതാമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നു.
ആവശ്യക്കാര്‍ക്ക് ഗൂഗിള്‍ സെര്‍ച്ചില്‍ ചോദ്യങ്ങള്‍ നല്‍കാനും അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകളിലോ കൈയോസ് ഉപകരണത്തിലോ ഗൂഗിള്‍ അസിസ്റ്റന്റിനോട് ചോദിക്കാനും കഴിയും. വരുന്ന ആഴ്ചകളില്‍ ഇത് മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ കൂടി ലഭ്യമാക്കാനും രാജ്യത്തുടനീളമുള്ള കൂടുതല്‍ നഗരങ്ങളിലെ ഷെല്‍ട്ടറുകളുടെ വിവരങ്ങള്‍ ചേര്‍ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വരും ദിവസങ്ങളില്‍, ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷനിലെ സെര്‍ച്ച് ബാറിന് ചുവടെ ദൃശ്യമാകുന്ന ക്വിക്ക് — ആക്സസ് ഷോര്‍ട്ട് കട്ടുകള്‍, കൈയോസ് ഫീച്ചര്‍ ഫോണുകളിലെ ഗൂഗിള്‍ മാപ്‌സിലെ ഷോര്‍ട്ട് കട്ടുകള്‍ എന്നിവയില്‍ കേന്ദ്രങ്ങളുടെ പിന്‍ ആക്‌സസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമായിമാറും. മാപ്‌സ് അപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ തന്നെ ഇത് ദൃശ്യമാകും.
കോവിഡ് ‑19 നെ തുടര്‍ന്ന് ആളുകള്‍ പ്രയാസപ്പെടുന്ന ഈ സമയത്ത് അവരെ സഹായിക്കുന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ സമഗ്രമായ ശ്രമം നടത്തുകയാണ്. ആവശ്യമുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന ഭക്ഷണ, പാര്‍പ്പിട സേവനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമമാണ് ഇത്. സ്മാര്‍ട് ഫോണ്‍ സൗകര്യങ്ങളില്ലാത്ത ആളുകളിലേക്കുകൂടി ഈ സേവനം എത്തിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെയും എന്‍ജിഒകളുടെയും ട്രാഫിക് അധികാരികളുടെയും സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ് — ഗൂഗിള്‍ ഇന്ത്യ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷ് പറഞ്ഞു.
English summary: Covid-19 lock down: You can find food, night shelters on Google Maps, Search
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.