കൊറോണ വൈറസ് ബാധയെ തുടർന്ന് മലയാളി ബ്രിട്ടനിൽ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ അമീറുദ്ധീൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊറോണ ബാധയെ തുടർന്ന് അദ്ദേഹം മൂന്നാഴ്ചയായി ചികിത്സയിൽ ആയിരുന്നു.
72 വയസ്സായിരുന്നു. ബർമിംഗ്ഹാമിനടുത്ത് വൂൽഹാംട്ടനിലാണ് ഡോ. അമീറുദ്ധീൻ താമസിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്ബാണ് കൊറോണ ലക്ഷണങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് അമീറുദ്ധീനെ വെന്റിലെറ്ററിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. യുകെയിൽ നാഷണൽ ഹെൽത്ത് സർവീസിൽ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു അമീറുദ്ധീൻ. ഭാര്യ ഹസീന. നദീം, നബീൽ എന്നിവരാണ് മക്കൾ. ഒരാൾ യുകെയിൽ തന്നെ ഡോക്ടർ ആണ്.
English summary: covid 19 malayali died in brittan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.