March 28, 2023 Tuesday

കോവിഡ് 19; 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 2000ത്തിലധികം പേർ

Janayugom Webdesk
അമേരിക്ക
May 1, 2020 9:43 am

അമേരിക്കയിൽ മരണം വിതച്ച് കോവിഡ് 19. കോവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 2000ത്തിലധികം പേരാണ്. ഇതോടെ അമേരിക്കയിൽ മാത്രം വൈറസ് ബാധയെ തുടർന്നുള്ള മരണം 63,000. പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുപത്തിമൂവായിരത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

ന്യൂജേഴ്‌സിയില്‍ ഒരു ലക്ഷത്തി പതിനാറായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ഏഴായിരത്തിന് അടുത്തെത്തി. അതേസമയം കൊവിഡ് 19 വൈറസിന്റെ ഉറവിടം വുഹാനിലെ പരീക്ഷണ ശാലയാണെന്ന ആരോപണത്തില്‍ ഉറച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പക്കല്‍ അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും ട്രംപ് പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.