Web Desk

ന്യൂഡല്‍ഹി

May 01, 2020, 11:39 am

രാജ്യത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി ആരോഗ്യമന്ത്രാലയം

Janayugom Online

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം.ഇതുവരെ 8,889 പേര്‍ക്കു രോഗം ഭേദമായി. രോഗം ഭേദമാകുന്നവരുടെ ശതമാനം 13‑ല്‍നിന്ന് 25.36 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 3.4 ദിവസത്തില്‍നിന്ന് 11 ദിവസമായ മാറിയതും ശുഭപ്രതീക്ഷ നൽകുന്നതെന്ന്  ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് ബാധിതരുടെ 35,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,993 പുതിയ കേസുകളും 73 മരണങ്ങളുമാണു റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകെ 130 റെഡ്‌സോണുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 319 ജില്ലകള്‍ ഗ്രീന്‍ സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലുമാണ്.

Eng­lish Sum­ma­ry: covid-19 neg­a­tive cas­es increase in india

You may also like this video