Web Desk

March 12, 2020, 7:19 pm

സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി കോവിഡ് 19

Janayugom Online

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ, തൃശൂർ സ്വദേശികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശി എത്തിയത് ദുബായിൽ നിന്നും ‚തൃശൂർ സ്വദേശി എത്തിയത് ഖത്തറിൽ നിന്നുമാണ്. തൃശൂർ സ്വദേശി എത്തിയത് റാന്നി സ്വദേശികൾ എത്തിയ വിമാനത്തിലാണ്. ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരാളുടെ അന്തിമ ഫലം കാത്തിരിക്കുകയാണ്.

വ്യാഴാഴ്ച്ച കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ വന്നിറങ്ങിയ 18 യാത്രക്കാരെ നിരീക്ഷണ വിധേയമാക്കി ഐസിലേഷൻ വാർഡിലേയ്ക്ക് മാറ്റി .മുവാറ്റുപുഴ സർക്കാർ ആശുപത്രിയിലേയ്ക്കാണ് ഇവരെ കൊണ്ടു പോയിട്ടുള്ളത്.ഇതിൽ ആറ് പേർ ഇറ്റലിയിൽ നിന്നും നാല് പേർ തെക്കൻ കൊറിയിൽ നിന്നും വന്ന യാത്രക്കാരാണ്.ബാക്കിയുള്ളവർ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്നവരാണ്.വ്യാഴാഴ്ച്ച കൊച്ചി അന്താരാഷ്ട വിമാന താവളത്തിൽ വന്ന 3135 അന്താരാഷ്ട്ര യാത്രക്കാരെയും 3038 ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി .കൊച്ചിയിൽ നിന്ന് ഗൾഫ് നാടുകളിലേയ്ക്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രക്കാർ പേരിന് മാത്രമാണ് ഉള്ളത് .

ഗൾഫ് നാടുകളിൽ നിന്നും വരുന്ന വിമാനങ്ങളിൽ പിന്നെയും കുറച്ച് മാത്രമാണ് ഉള്ളത്. കേരളത്തിലെ മധ്യവേനൽ അവധി പ്രമാണിച്ച് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ അടുത്തേയ്ക്ക് പോകുവാൻ ആഗ്രഹിച്ചിരുന്നവർക്ക് പോകുവാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.ഇത് കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേയ്ക്ക് സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് തിരിച്ചടിയായിട്ടുണ്ട്.കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നുള്ള മിക്ക സർവ്വീസുകളും നിർത്തലാക്കിയിരിക്കുകയാണ് .കോലംലാം പൂർ ‚സൗദി അറേംബ്യ , കുവൈത്ത് ‚ബഹ്റാൻ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള സർവ്വീസുകളാണ് പ്രധാനമായും നിർത്തലാക്കിയിട്ടുള്ളത് .ഇവിടെ നിന്നും യൂറോപ്പ് ‚അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വിവിധ രാജ്യങ്ങളിൽ നിന്നും കണക്ഷൻ ഫ്ളൈറ്റുകളിൽ പോകുന്ന യാത്രക്കാരിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Covid 19 new case in kerala

You may also like this video