കോവിഡ് 19 രോഗത്തെ തുടർന്ന് മൂന്ന് പേർ കൂടി മരിച്ചതോടെ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ മരിച്ചവരുടെ എണ്ണം 23 ആയി. ജെഫ്റി സ്കാൽഫ്, റെയ്മണ്ട് എമ്പിയർ എന്നീ രണ്ട് ഡിക്ടറ്റീവ് ഓഫീസർമാരും ആക്സിലറി ക്യാപ്റ്റൻ മുഹമ്മദ് റഹ്മാനുമാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് ഡിക്ടറ്റീവ് എൻഡോവ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് പോൾ പറഞ്ഞു.
നാലു ഡിക്ടറ്ററ്റീവ് ഓഫീസർമാർ, അഞ്ച് സ്കൂൾ സേഫ്റ്റി ഏജൻസീസ്, രണ്ട് അഡ്മിനിസ്ട്രേറ്റീവ്സ്, ഒരു കമ്യൂണിക്കേഷൻ ഏജന്റ്, രണ്ട് കസ്റ്റോഡിയൻസ്, അഞ്ച് ആക്സിലറി ഓഫീസർമാർ എന്നിവരാണ് കൊറോണ വൈറസിനെ തുടർന്നു ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിന് നഷ്ടമായത്. വിശ്രമമില്ലാതെ ന്യൂയോർക്കിനെ സംരക്ഷിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ശ്രമിച്ചവരായിരുന്നു മരണത്തിനു കീഴടങ്ങിയത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.