കോവിഡ് ബാധിതരായ നഴ്സുമാര്‍ക്ക് മതിയായ ചികിത്സ കിട്ടില്ലെന്ന് പരാതി. ഡല്‍ഹി രാജീവ് ഗന്ധി ആശുപത്രിക്കെതിരെയാണ് നഴ്സുമാര്‍ പരാതി നല്‍കിയത്.
22 പേരെ രോഗത്തെ തുടർന്ന് രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഐസൊലേറ്റ് ചെയ്തതല്ലാതെ ചികിത്സയില്ല. ഡോക്ടർമാർ ഇതുവരെ പരിശോധനക്ക് എത്തിയില്ലെന്നും കോവിഡുമായി ബന്ധപ്പെട്ട് നടത്തേണ്ട മറ്റു ടെസ്റ്റുകൾ ഒന്നും തന്നെ നടത്തിയില്ലെന്നും നഴ്സുമാർ പരാതിപ്പെട്ടു. വൃത്തിയില്ലാത്ത മുറികളാണ് താമസിക്കാൻ തന്നതെന്നും ഇത് സ്വയം വൃത്തിയാക്കേണ്ടി വന്നെന്നും നഴ്സുമാർ പ്രതികരിച്ചു.