വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവരെ നിരീക്ഷിക്കുന്നതിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഗുരുതരമായ വീഴ്ച ഉണ്ടായതായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗുബെയുടെ കത്ത്. ഈ വീഴ്ച കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളെ പിന്നോട്ടടിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കാബിനറ്റ് സെക്രട്ടറി പറയുന്നു.
കൊറോണ സംബന്ധിച്ച നിരീക്ഷണം തുടങ്ങിയ ജനുവരി 18നും അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയ മാർച്ച് 23 നുമിടയിൽ 15 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിൽ എത്തിയത്. ഇപ്പോഴത്തെ വ്യാപന തോത് അടിസ്ഥാനമാക്കിയാൽ യാത്രക്കാരെ നിരീക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച പറ്റി. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുബെ കത്തയച്ചിരിക്കുന്നത്.
കൊറോണ ബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും വിദേശയാത്ര നടത്തിയവരാണെന്നും കത്തിൽ പറയുന്നു. ജനുവരി 18 മുതൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗികളെ കണ്ടെത്താനും വ്യാപനം തടയാനും കഴിഞ്ഞത്. കൊറോണ നിയന്ത്രണത്തിനായി കേരളം സ്വീകരിച്ച നടപടികൾ സുപ്രീം കോടതിയും അംഗീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.