കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്ന 24 പേരിൽ പത്ത് പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. 10 പേരുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണ്. റാന്നിയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാൻ കലക്ടർ നിർദേശം നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ബാഗമായി തിരുവനന്തപുരം കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നും വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള മെഡിക്കൽ സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. മുൻകരുതലുകൾ ശക്തിപ്പെടുത്താൻ കൂടുതൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റാന്നിയിലെ മേനോംതോട്ടം ആശുപത്രി, പന്തളം അർച്ചന ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ തുറക്കുക. 900 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
English Summary: covid 19 pathanamthitta updates
You may also like this video