June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം: ആംബുലൻസ് ജീവനക്കാരൻ റിമാൻഡില്‍

By Janayugom Webdesk
May 16, 2021

പെരിന്തൽമണ്ണയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ജീവനക്കാരൻ റിമാൻഡിൽ. പുലാമന്തോൾ സ്വദേശി പ്രശാന്താണ് പിടിയിലായത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഏപ്രിൽ 27 ന് പുലർച്ചെ ആംബുലൻസിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി പ്രശാന്ത് അറസ്റ്റിലായത്. പ്രതിയെ പെരിന്തൽമണ്ണ സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.

സ്കാനിങ്ങിനായി കൊണ്ടുപോവുമ്പോൾ പ്രതി ആംബുലൻസിനുള്ളിൽ കടന്നു പിടിച്ചുവെന്നാണ് വണ്ടൂർ സ്വദേശിയുടെ പരാതി. ആരോഗ്യനില വളരെ മോശമായിരുന്നതുകൊണ്ട് അന്ന് പ്രതികരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാഴ്ചക്ക് ശേഷം തുടർ ചികിൽസക്കായി എത്തിയപ്പോൾ വണ്ടൂരിലെ ഡോക്ടറോടാണ് യുവതി പീഡനകഥ തുറന്നു പറഞ്ഞത്. ഡോക്ടറുടെ നിർദേശപ്രകാരം വണ്ടൂർ പൊലീസിൽ പരാതി നൽകി. വണ്ടൂർ പൊലീസാണ് പരാതി പെരിന്തൽമണ്ണയിലേക്ക് കൈമാറിയത്. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രശാന്ത് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Eng­lish sum­ma­ry; covid patient rape case: arrest­ed for ambu­lance driver

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.