Web Desk

കോട്ടയം

March 28, 2020, 12:28 pm

കോവിഡ്19; പത്തനംതിട്ടയിലെ ഇറ്റലിക്കാരുടെ മകനും മരുമകളും ആശുപത്രി വിട്ടു

Janayugom Online

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ ആശുപത്രി വിട്ടു. രോഗം ഭേദമായെന്ന് പരിശോധനാ ഫലത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും വീട്ടിലേയ്ക്ക് അയച്ചത്. ഇറ്റലിയില്‍ നിന്ന് പത്തനംതിട്ടയിലെ റാന്നിയിലെത്തിയ ദമ്പതികളുടെ മകനും മരുമകളുമാണ് ഇവര്‍.

അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റയിൽ നിന്ന് റാന്നിലേക്ക് വന്നത്. ഇവരുടെ പ്രായമായ അച്ഛനും അമ്മയും ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്പതികളെ കൂട്ടാൻ നോടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയത് ഇവരായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ചെങ്ങളം സ്വദേശികളായ ഇവര്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് പറഞ്ഞു വിട്ടൂ എങ്കിലും ഇരുവരും കുറച്ച് നാൾ കൂടി വീട്ടില്‍ നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Covid 19 patients dis­charged the hospital.

you may also like this video;