അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 1,236 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 56,649 ആയി ഉയര്‍ന്നു. പ്രതിദിന മരണനിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമായിട്ടുണ്ട്. ഈ മാസം ആദ്യം മുതല്‍ രണ്ടായിരത്തിനുമേലെയായിരുന്നു മരണനിരക്ക്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.
24 മണിക്കൂറിനിടെ 20,883 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 10,08,043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കിൽ ആകെ മരണം 22,612 ആയും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,224 ആയും ഉയര്‍ന്നു. കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ലോകത്താകമാനം 2,12,580 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം 31 ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.
English Summary: Covid-19 patients in US cross 10 lakhs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.